Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nadapuram

അ​ജ്ഞാ​ത ജീ​വി​യു​ടെ ആ​ക്ര​മ​ണം; ര​ണ്ട് പേ​ർ​ക്ക് പ​രി​ക്ക്, കൂ​ട് സ്ഥാ​പി​ച്ചു

കോ​ഴി​ക്കോ​ട്: നാ​ദാ​പു​രം പ​ഞ്ചാ​യ​ത്തി​ലെ കു​മ്മ​ങ്കോ​ട് ബ​ദ​രി​യ പ​ള്ളി​ക്ക് സ​മീ​പം അ​ജ്ഞാ​ത ജീ​വി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. കു​മ്മ​ങ്കോ​ട് എ​ര​ഞ്ഞി​ക്ക​ൽ സി​നാ​ൻ (19), കു​ഞ്ഞാ​മി (65) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യ്ക്ക് വീ​ടി​നോ​ട് ചേ​ർ​ന്ന പ​റ​മ്പി​ൽ കാ​ട് വെ​ട്ടു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം. അ​ജ്ഞാ​ത ജീ​വി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ സി​നാ​ന്‍റെ നെ​ഞ്ചി​ലും ത​ല​യു​ടെ പി​ൻ​ഭാ​ഗ​ത്തും  കു​ഞ്ഞാ​മി​യു​ടെ മു​ഖ​ത്തു​മാ​ണ് പ​രി​ക്കേ​റ്റ​ത്.

നാ​ട്ടു​കാ​ർ ചേ​ർ​ന്ന് ഇ​രു​വ​രെ​യും നാ​ദാ​പു​രത്തെ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി വ​ട​ക​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്രവേശിപ്പിച്ചു. അ​ജ്ഞാ​ത ജീ​വി ഓ​ടി​പ്പോ​കു​ന്ന​ത് സ​മീ​പ​ത്തെ വീ​ട്ടു​മു​റ്റ​ത്ത് ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന പ​ത്തു​വ​യ​സു​കാ​ര​ൻ ക​ണ്ടി​രു​ന്നു. ഇ​തി​നി​ടെ കു​മ്മ​ങ്കോ​ട് സ്വ​ദേ​ശി നൊ​ട്ടീ​ന്‍റ​വി​ട റം​ഷാ​ദ് മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ളി​ലും ജീ​വി ഓ​ടി​പ്പോ​കു​ന്ന​ത് കാ​ണാം. ദൃ​ശ്യ​ത്തി​ലു​ള്ള​ത് പു​ലി​യാ​ണെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ സം​ശ​യം. 

ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​മാ​യി കു​മ്മ​ങ്കോ​ട് മേ​ഖ​ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പു​ലി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ജീ​വി​യെ ക​ണ്ട​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് നാ​ദാ​പു​രം ഡി​വൈ​എ​സ്പി പി.​എം. മ​നോ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പൊ​ലി​സും കു​റ്റ്യാ​ടി​യി​ൽ നി​ന്നു​ള്ള വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും പെ​രു​വ​ണ്ണാ​മൂ​ഴി, താ​മ​ര​ശേ​രി എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള ആ​ർ​ആ​ർ.​ടി സം​ഘ​വും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

കെ.​എം. അ​ഭി​ജി​ത്ത് എം​എ​ൽ​എ, നാ​ദാ​പു​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ഫീ​റ മൂ​ന്നാം​കു​നി, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ.​എം. ര​ഘു​നാ​ഥ്, വാ​ർ​ഡ് അം​ഗം പി. ​വാ​സു എ​ന്നി​വ​രും സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. പ്ര​ദേ​ശ​വാ​സി​ക​ൾ അ​നാ​വ​ശ്യ​മാ​യി പു​റ​ത്തി​റ​ങ്ങ​രു​തെ​ന്നും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ നി​ർ​ദേ​ശം ന​ൽ​കി. അ​ജ്ഞാ​ത ജീ​വി​യെ പി​ടി​കൂ​ടു​ന്ന​തി​നാ​യി സ്ഥ​ല​ത്ത് കൂ​ട് സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

Kerala

നാ​ദാ​പു​രം, വ​ട​ക​ര മ​ണ്ഡ​ല​ങ്ങ​ളി​ൽ ബി​ജെ​പി യു​ഡി​എ​ഫി​നു വോ​ട്ടു മ​റി​ച്ചു : എം.​വി.​ഗോ​വി​ന്ദ​ൻ

തി​രു​വ​ന​ന്ത​പു​രം : നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നാ​ദാ​പു​രം വ​ട​ക​ര മ​ണ്ഡ​ല​ങ്ങ​ളി​ൽ ബി​ജെ​പി യു​ഡി​എ​ഫി​നു വോ​ട്ടു മ​റി​ച്ചെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ൻ. യു​ഡി​എ​ഫ് ഉ​ന്ന​യി​ച്ച ബി​ജെ​പി ഡീ​ലി​ന്‍റെ നി​ജ​സ്ഥി​തി ഇ​പ്പോ​ഴാ​ണു പു​റ​ത്തു വ​ന്ന​ത്.

വോ​ട്ടു മ​റി​ച്ച ചി​ല പ്രാ​ദേ​ശി​ക ബി​ജെ​പി നേ​താ​ക്ക​ളെ അ​വ​ർ പു​റ​ത്താ​ക്കി​യി​ട്ടു​ണ്ട്. പ​ഴ​യ കോ​ലീ​ബി സ​ഖ്യ​ത്തി​ന്‍റെ അ​തേ പാ​ത​യി​ലാ​ണു ബി​ജെ​പി-​കോ​ണ്‍​ഗ്ര​സ് ഡീ​ൽ ന​ട​ന്ന​ത്. ഇ​തി​നു പി​ന്നി​ൽ ഷാ​ഫി പ​റ​ന്പി​ലാ​ണെ​ന്നും എം.​വി.​ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു. യു​ഡി​എ​ഫ് ഭ​ര​ണ​ത്തി​ലെ​ത്തി​ല്ല.

ഇ​പ്പോ​ൾ അ​വ​ർ​ക്കി​ട​യി​ൽ ഉ​ണ്ടാ​യി​രി​ക്കു​ന്ന ത​ർ​ക്ക​ങ്ങ​ൾ മേ​യ് നാ​ലോ​ടെ അ​വ​സാ​നി​ക്കു​മെ​ന്നും ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്ത് സം​ഘ​ർ​ഷം ഉ​ണ്ടാ​ക്കാ​ൻ ആ​ർ​എ​സ്എ​സ് ശ്ര​മി​ക്കു​ക​യാ​ണ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണു വ​ട്ടി​യൂ​ർ​ക്കാ​വി​ൽ ഉ​ണ്ടാ​യ സം​ഘ​ർ​ഷ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Kerala

നാടിനെ നടുക്കി ദുരന്തം; നാ​ദാ​പു​ര​ത്ത് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ർ മു​ങ്ങി മ​രി​ച്ചു

കോ​ഴി​ക്കോ​ട്: കോഴിക്കോട്: നാദാപുരം പുളിയാവ് ചേത്തങ്കോട്ട് സ്രാമ്പിക്ക് സമീപം പുഴയില്‍ ഒരു കുടുംബത്തിലെ മൂന്നു പേര്‍ മുങ്ങി മരിച്ചു.
അരീക്കുണ്ട് സ്വദേശികളായ അന്‍സാര്‍, ഭാര്യ സുഹദ മറിയം, സഹോദരന്‍റെ മകള്‍ ഇസ മറിയം എന്നിവരാണ് മുങ്ങിമരിച്ചത്.

തുണി അലക്കാന്‍ പോയതായിരുന്നു ഇവര്‍. ഇതിനിടെ കുട്ടി കയത്തില്‍പെട്ടു. കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കവേ അന്‍സാറും ഭാര്യയും മുങ്ങിമരിക്കുകയായിരുന്നു. ഇന്നു വൈകുന്നേരം  നാലോടെയാണ് അപകടം ഉണ്ടായത്. മൃതദേഹങ്ങള്‍ നാദാപുരം ഗവ ആശുപത്രിയില്‍.

Kerala

കാറിനടിയിൽ കാട്ടുപന്നി കുടുങ്ങി; യാത്രികർ വലഞ്ഞു

നാ​​ദാ​​പു​​രം: ഓ​​ടി​​ക്കൊ​​ണ്ടി​​രു​​ന്ന കാ​​റി​​ന​​ടി​​യി​​ൽ കാ​​ട്ടു​​പ​​ന്നി കു​​ടു​​ങ്ങി യാ​​ത്രി​​ക​​ർ വ​​ല​​ഞ്ഞ​​ത് മ​​ണി​​ക്കൂ​​റു​​ക​​ൾ. ഞാ​​യ​​റാ​​ഴ്ച്ച രാ​​ത്രി 11.30ന് ​​നാ​​ദാ​​പു​​രം - ത​​ല​​ശേ​​രി സം​​സ്ഥാ​​ന പാ​​ത​​യി​​ൽ ചേ​​റ്റ് വെ​​ട്ടി​​യി​​ലാ​​ണ് സം​​ഭ​​വം. കൊ​​ടു​​വ​​ള്ളി സ്വ​​ദേ​​ശി​​ക​​ളാ​​യ കു​​ടും​​ബം സ​​ഞ്ച​​രി​​ച്ച കാ​​റാ​​ണ് കാ​​ട്ടു​​പ​​ന്നി​​യു​​ടെ ആ​​ക്ര​​മ​​ണ​​ത്തി​​ന് ഇ​​ര​​യാ​​യ​​ത്.

വീ​​ട്ട​​മ്മ​​യും ചെ​​റി​​യ കു​​ട്ടി​​യും അ​​ട​​ങ്ങു​​ന്ന കു​​ടും​​ബം പെ​​രി​​ങ്ങ​​ത്തൂ​​ർ ഭാ​​ഗ​​ത്തു​​നി​​ന്ന് കാ​​റി​​ൽ യാ​​ത്ര ചെ​​യ്യ​​വേ ചെ​​റു​​തും വ​​ലു​​തു​​മാ​​യി പ​​ത്തി​​ലേ​​റെ വ​​രു​​ന്ന പ​​ന്നി​​ക​​ൾ കാ​​റി​​ന് മു​​ന്നി​​ലൂ​​ടെ ഓ​​ടു​​ക​​യാ​​യി​​രു​​ന്നു.

ഇ​​തി​​നി​​ടെ ഒ​​രെ​​ണ്ണം കാ​​റി​​ൽ ഇ​​ടി​​ക്കു​​ക​​യും കാ​​റി​​ന​​ടി​​യി​​ൽ​​പ്പെ​​ടു​​ക​​യു​​മാ​​യി​​രു​​ന്നു. ഇ​​തോ​​ടെ കാ​​ർ മു​​ന്നോ​​ട്ടും പി​​ന്നോ​​ട്ടും ച​​ലി​​പ്പി​​ക്കാ​​നാ​​കാ​​തെ റോ​​ഡി​​ൽ കു​​ടു​​ങ്ങി. തു​​ട​​ർ​​ന്ന് കാ​​ർ യാ​​ത്രി​​ക​​ർ പോ​​ലീ​​സ് സ​​ഹാ​​യം തേ​​ടു​​ക​​യാ​​യി​​രു​​ന്നു.

നാ​​ട്ടു​​കാ​​ർ വി​​വ​​രം അ​​റി​​യി​​ച്ച​​തി​​നെ​​ത്തു​​ട​​ർ​​ന്ന് വ​​നം വ​​കു​​പ്പും അ​​ഗ്നി ര​​ക്ഷാ സേ​​ന​​യും സ്ഥ​​ല​​ത്തെ​​ത്തി. ഒ​​രു മ​​ണി​​ക്കൂ​​റി​​ലേ​​റെ സ​​മ​​യം എ​​ടു​​ത്ത് കാ​​റി​​ന്‍റെ പി​​ൻ​​ഭാ​​ഗം ഉ​​യ​​ർ​​ത്തി പ​​ന്നി​​യെ ക​​യ​​റി​​ൽ ബ​​ന്ധി​​ച്ച് പു​​റ​​ത്തേ​​ക്ക് എ​​ടു​​ക്കു​​ക​​യാ​​യി​​രു​​ന്നു.

നാ​​ദാ​​പു​​രം - ത​​ല​​ശേ​​രി റോ​​ഡി​​ൽ പ​​ന്നി​​ശ​​ല്യം ഏ​​റെ​​യു​​ള്ള പ്ര​​ദേ​​ശ​​മാ​​ണ് ചേ​​റ്റ് വെ​​ട്ടി. പ​​ന്നി​​ക​​ൾ റോ​​ഡി​​ന് കു​​റു​​കെ ഓ​​ടി ഉ​​ണ്ടാ​​യ അ​​പ​​ക​​ട​​ത്തി​​ൽ ഇ​​രു​​ച​​ക്ര​​വാ​​ഹ​​ന യാ​​ത്രി​​ക​​ൻ മ​​ര​​ണ​​പ്പെ​​ടു​​ക​​യും നി​​ര​​വ​​ധി പേ​​ർ​​ക്ക് പ​​രി​​ക്കേ​​ൽ​​ക്കു​​ക​​യും ചെ​​യ്തി​​ട്ടു​​ണ്ട്.

Kerala

നാ​ദാ​പു​ര​ത്ത് തെ​രു​വു​നാ​യ ആ​ക്ര​മ​ണം; വി​ദ്യാ​ർ​ഥി​ക്ക് ക​ടി​യേ​റ്റു

കോ​ഴി​ക്കോ​ട്‌: നാ​ദാ​പു​രം ചെ​ക്യാ​ട് തെ​രു​വ് നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക്ക് പ​രി​ക്കേ​റ്റു. ചെ​ക്യാ​ട് സ്വ​ദേ​ശി ഹാ​രി​സി​ന്‍റെ മ​ക​ൾ ഉ​സ്ന​യ്ക്കാ​ണ് ക​ടി​യേ​റ്റ​ത്.

മ​ദ്ര​സ​യി​ൽ പോ​യി തി​രി​ച്ചു​വ​രു​ന്ന​തി​നി​ടെ ആ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. കൈ​യ്ക്ക് ക​ടി​യേ​റ്റ കു​ട്ടി​യെ നാ​ദാ​പു​രം സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

നാ​ദാ​പു​രം ടൗ​ണി​ൽ ക​ഴി​ഞ്ഞ ദി​വ​സം ഇ​ത​ര സം​സ്ഥാ​ന​ക്കാ​രു​ടെ മൂ​ന്ന​ര വ​യ​സു​ള്ള കു​ട്ടി​ക്കും തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റി​രു​ന്നു. യു​പി സ്വ​ദേ​ശി​യാ​യ മൂ​ന്ന​ര​വ​യ​സു​കാ​രി ജാ​നി പ​രി​ക്കു​ക​ളോ​ടെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ ചി​കി​ത്സ​യി​ലാ​ണു​ള്ള​ത്.

District News

നാ​ദാ​പു​ര​ത്ത് തെ​രു​വു​നാ​യ ആ​ക്ര​മ​ണം: മൂ​ന്നു​പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു

നാ​ദാ​പു​രം: നാ​ദാ​പു​ര​ത്ത് തെ​രു​വ് നാ​യ​യു​ടെ ആ​ക്ര​മ​ണം. മൂ​ന്ന​ര വ​യ​സു​കാ​രി ഉ​ള്‍​പെ​ടെ മൂ​ന്നു പേ​ര്‍​ക്ക് ക​ടി​യേ​റ്റു. ബ​സ് സ്റ്റാ​ന്‍റി​ന് പി​ന്‍​വ​ശ​ത്തെ റോ​ഡി​ല്‍ വ​ച്ചാ​ണ് തെ​രു​വു​നാ​യ ആ​ക്ര​മി​ച്ച​ത്. രാ​ത്രി ഏ​ഴു​മ​ണി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.


യു​പി സ്വ​ദേ​ശി​നി​യാ​യ മൂ​ന്ന​ര വ​യ​സു​കാ​രി ജാ​നം, തൂ​ണേ​രി വെ​ള​ളൂ​ര്‍ താ​ഴെ​ത​ട​ത്തി​ല്‍ താ​ഴ​കു​നി മി​ഥു​ന്‍ ലാ​ല്‍ (34),നാ​ദാ​പു​രം സ്വ​ദേ​ശി​നി പു​ത്ത​ന്‍​പു​ര​യി​ല്‍ താ​ഴ​കു​നി ക​മ​ല (55) പ​രി​ക്കേ​റ്റ​ത്. മൂ​ന്ന​ര വ​യ​സു​കാ​രി ക്വാ​ട്ടേ​ഴ്‌​സി​ന്‍റെ മു​റ്റ​ത്ത് ക​ളി​ച്ചു കൊ​ണ്ടി​രി​ക്കെ​യാ​ണ് തെ​രു​വു​നാ​യ അ​ക്ര​മി​ച്ച​ത്.

വ​ല​ത് ക​ണ്ണി​ന് സ​മീ​പ​ത്താ​ണ് നാ​യ ക​ടി​ച്ച​ത്. മി​ഥു​ന്‍ ലാ​ല്‍ മ​ക​നെ​യും കൊ​ണ്ട് ടൗ​ണി​ലേ​ക്ക് ബൈ​ക്കി​ല്‍ സ​ഞ്ച​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് നാ​യ അ​ക്ര​മി​ച്ച​ത്. വ​ല​ത് കാ​ലി​നാ​ണ് പ​രി​ക്ക്. വീ​ട്ടു​മു​റ്റ​ത്ത് ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് ക​മ​ല​ക്ക് നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്. ക​മ​ല നാ​ദാ​പു​രം ഗ​വ​ണ്‍​മെ​ന്‍റ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി. നാ​ദാ​പു​രം ഗ​വ ആ​ശു​പ​ത്രി​യി​ല്‍ പ്രാ​ഥ​മി​ക ചി​കി​ത്സ​ക്ക് ശേ​ഷം മി​ഥു​ന്‍ ലാ​ലി​നെ വ​ട​ക​ര ആ​ശു​പ​ത്രി​യി​ലേ​ക്കും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മൂ​ന്ന​ര വ​യ​സു​കാ​രി​യെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്കും മാ​റ്റി.

 

Kerala

'മുല്ലപ്പള്ളിയാണ് സ്ഥാനാർഥിയെങ്കിൽ നിലംതൊടാതെ തോല്പിച്ചിരിക്കും': നാദാപുരത്ത് വീണ്ടും പോസ്റ്റർ

കോഴിക്കോട്: കെപിസിസി മുന്‍ അധ്യക്ഷനും വടകര മുൻ എംപിയുമായ മുല്ലപ്പള്ളി രാമചന്ദ്രനെതിരേ വീണ്ടും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. സേവ് കോണ്‍ഗ്രസിന്‍റെ പേരില്‍ പതിച്ച പോസ്റ്ററില്‍ നാദാപുരത്തിന് മുല്ലപ്പള്ളിയെ വേണ്ടേ വേണ്ട എന്നാണ് പറയുന്നത്.

"മുല്ലപ്പള്ളിയെ നാദാപുരത്തേക്ക് ആനയിക്കുന്ന ലീഗിന്‍റെ മണ്ഡലം നേതൃത്വത്തോടാണ്, നാദാപുരം നിയോജകമണ്ഡലത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ് മത്സരിക്കുന്നതെങ്കില്‍ നിലംതൊടാതെ തോല്‍പ്പിച്ചിരിക്കും' എന്ന് പോസ്റ്ററിൽ മുന്നറിയിപ്പ് നല്കുന്നു.

ഏഴ് തവണ എംപിയും രണ്ട് തവണ കേന്ദ്രമന്ത്രിയും കെപിസിസി പ്രസിഡന്‍റും എഐസിസി സെക്രട്ടറിയുമായ മുല്ലപ്പള്ളിക്ക് ഇനിയും അധികാരക്കൊതി തീര്‍ന്നില്ലേയെന്നും പോസ്റ്ററിലുണ്ട്.

മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇത്തവണ നാദാപുരത്തുനിന്നോ കൊയിലാണ്ടിയില്‍ നിന്നോ നിയമസഭയിലേക്ക് മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

District News

വ​ള​യ​ത്ത് കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണം; ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന് പ​രി​ക്ക്

നാ​ദാ​പു​രം: വ​ള​യ​ത്ത് കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ യു​വാ​വി​ന് പ​രി​ക്ക്. വ​ള​യം ക​ല്ലു​നി​ര സ്വ​ദേ​ശി ചേ​ണി​ക​ണ്ടി​യി​ല്‍ ര​ജീ​ഷി (41) നാ​ണ് പ​രി​ക്കേ​റ്റ​ത്.

ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴു മ​ണി​യോ​ടെ ക​ല്ലു​നി​ര​യി​ല്‍ നി​ന്ന് നാ​ദാ​പു​ര​ത്തെ ജോ​ലി സ്ഥ​ല​ത്തേ​ക്ക് ബൈ​ക്കി​ല്‍ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ വ​ള​യം ടൗ​ണി​ന് സ​മീ​പം കോ​മ്പി​യി​ല്‍ വ​ച്ചാ​ണ് കാ​ട്ടു​പ​ന്നി അ​ക്ര​മി​ച്ച​ത്. ബൈ​ക്കി​ല്‍​നി​ന്ന് തെ​റി​ച്ച് വീ​ണ ര​ജീ​ഷി​ന്‍റെ കൈ​ക്കും കാ​ലി​നും പ​രി​ക്കേ​റ്റു. ര​ജീ​ഷ് വ​ള​യം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ ചി​കി​ത്സ തേ​ടി. ബൈ​ക്കി​നും കേ​ടു​പാ​ട് സം​ഭ​വി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം നാ​ദാ​പു​രം ടൗ​ണി​ല്‍ കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ വി​ല​ങ്ങാ​ട് സ്വ​ദേ​ശി ഫ്രാ​ന്‍​സി​സി​ന് ത​ല​ക്കും കൈ​ക്കും പ​രി​ക്കേ​റ്റി​രു​ന്നു.

District News

നാ​ദാ​പു​ര​ത്ത് വി​ദ്യാ​ര്‍​ഥി​ക​ള്‍ ഏ​റ്റു​മു​ട്ടി, പോ​ലീ​സ് ലാ​ത്തി​വീ​ശി

നാ​ദാ​പു​രം: ഉ​പ​ജി​ല്ലാ ക​ലോ​ത്‌​സ​വ​ത്തി​നി​ടെ നാ​ദാ​പു​ര​ത്ത് വി​ദ്യാ​ര്‍​ഥി​ക​ള്‍ ന​ടു​റോ​ഡി​ല്‍ ഏ​റ്റു​മു​ട്ടി. പോ​ലി​സ് ലാ​ത്തി വീ​ശി. സം​ഘ​ര്‍​ഷ​ത്തി​ല്‍ നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്ക്. വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. നാ​ദാ​പു​രം ടൗ​ണി​നോ​ട് ചേ​ര്‍​ന്ന വ്യാ​പാ​ര സ​മു​ച്ഛ​യ​ത്തി​ലും സം​സ്ഥാ​ന പാ​ത​യി​ലും ചേ​രി​തി​രി​ഞ്ഞ് പോ​ര്‍ വി​ളി​ക​ളു​മാ​യി വി​ദ്യാ​ര്‍​ഥി​ക​ള്‍ ഏ​റ്റു​മു​ട്ടി​യ​ത് ഭീ​തി പ​ര​ത്തി. ര​ണ്ട് ഭാ​ഗ​ത്തു​മാ​യി 100 ഓ​ളം വ​രു​ന്ന വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് പോ​ര്‍​വി​ളി​ക​ളു​മാ​യി ത​മ്മി​ല​ടി​ച്ച​ത്.

സ്ഥി​തി​ഗ​തി​ക​ള്‍ നി​യ​ന്ത്ര​ണാ​തീ​ത​മാ​യ​തോ​ടെ പോ​ലീ​സ് ലാ​ത്തി വീ​ശി​യും നാ​ട്ടു​കാ​ര്‍ ഇ​ട​പെ​ട്ടു​മാ​ണ് വി​ദ്യാ​ര്‍​ഥി​ക​ളെ പി​രി​ച്ചു​വി​ട്ട​ത്. മൂ​ന്നു വ​ര്‍​ഷം മു​മ്പ് പേ​രോ​ട് സ്‌​കൂ​ളി​ല്‍ പ്ല​സ്‌​വ​ണ്‍, പ്ല​സ്ടു വി​ദ്യാ​ര്‍​ഥി​ക​ള്‍ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ന്‍റെ കു​ടി​പ്പ​ക​യാ​ണ് ക​ലോ​ത്സ​വ ന​ഗ​രി​യി​ലെ ഏ​റ്റു​മു​ട്ട​ലി​ല്‍ ക​ലാ​ശി​ച്ച​ത്.

സം​ഘ​ട്ട​ന​ത്തി​ല്‍ പ​ല​ര്‍​ക്കും പ​രി​ക്കേ​റ്റെ​ങ്കി​ലും ആ​രും ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി​യി​ട്ടി​ല്ല. റോ​ഡി​ല്‍ ത​ല്ല് അ​ര​ങ്ങേ​റി​യ​തോ​ടെ സം​സ്ഥാ​ന പാ​ത​യി​ല്‍ ഗ​താ​ഗ​ത കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു.

സ​മീ​പ കാ​ല​ത്ത് നാ​ദാ​പു​രം ടൗ​ണി​ലും പ​രി​സ​ര​ങ്ങ​ളി​ലും വി​ദ്യാ​ര്‍​ഥി​ക​ള്‍ ത​മ്മി​ലു​ള്ള സം​ഘ​ര്‍​ഷ​ങ്ങ​ള്‍ പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. നാ​ദാ​പു​ര​ത്ത് ട​ര്‍​ഫി​ല്‍ നി​ന്നും വി​ദ്യാ​ര്‍​ഥി​ക​ള്‍ ത​മ്മി​ല്‍ ത​ല്ലു​ണ്ടാ​ക്കി​യ​തി​ന് നേ​ര​ത്തെ നാ​ദാ​പു​രം പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു.

District News

എ​സി​പി എം.​പി. ആ​സാ​ദി​ന് പൊ​ന്‍​തൂ​വ​ലാ​യി ദ​ക്ഷ​ത പ​ത​ക്

നാ​ദാ​പു​രം: കൂ​ത്തു​പ​റ​മ്പ് എ​സി​പി എം.​പി. ആ​സാ​ദി​ന് പൊ​ന്‍​തൂ​വ​ലാ​യി ഗൃ​ഹ​മ​ന്ത്രി ദ​ക്ഷ​ത പ​ത​ക് പു​ര​സ്‌​കാ​രം. വാ​ണി​മേ​ല്‍ സ്വ​ദേ​ശി മ​രു​തേ​രി​പൊ​യി​ല്‍ എം.​പി. ആ​സാ​ദ് വെ​ള്ളി​യാ​ഴ്ച കൂ​ത്തു​പ​റ​മ്പ് എ​സി​പി​യാ​യി ചു​മ​ത​ല​യേ​റ്റ് ഉ​ച്ച​യോ​ടെ​യാ​ണ് ദ​ക്ഷ​ത പ​ത​ക് ല​ഭി​ച്ച സ​ന്ദേ​ശം ല​ഭി​ച്ച​ത്. കാ​ഞ്ഞ​ങ്ങാ​ട്ടെ ബാ​ലി​കാ​പീ​ഡ​ന​ക്കേ​സി​ല്‍ ഹോ​സ്ദു​ര്‍​ഗ് ഇ​ന്‍​സ്‌​പെ​ക്ട​റാ​യി​രി​ക്കെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ മി​ക​വി​നാ​ണ് എം.​പി.​ആ​സാ​ദി​ന് പു​ര​സ്‌​കാ​രം.

ക​ഴി​ഞ്ഞ​വ​ര്‍​ഷം മേ​യി​ലാ​യി​രു​ന്നു കാ​ഞ്ഞ​ങ്ങാ​ട്ടെ ബാ​ലി​കാ​പീ​ഡ​ന​ക്കേ​സ്. പ്ര​തി കു​ട​ക് സ്വ​ദേ​ശി പി.​എ. സ​ലീ​മി​നെ ഹോ​സ്ദു​ര്‍​ഗ് അ​തി​വേ​ഗ പ്ര​ത്യേ​ക പോ​ക്‌​സോ കോ​ട​തി ജീ​വി​താ​വ​സാ​നം വ​രെ ജ​യി​ല്‍​വാ​സ​ത്തി​ന് ശി​ക്ഷി​ച്ചി​രു​ന്നു. പ്ര​തി​യെ ഒ​ന്പ​താം​നാ​ള്‍ അ​റ​സ്റ്റു​ചെ​യ്യു​ക​യും 39-ാം ദി​വ​സം കോ​ട​തി​യി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കു​ക​യും ചെ​യ്തു. പാ​നൂ​ര്‍ വ​ള്ള്യാ​യി​യി​ലെ വി​ഷ്ണു​പ്രി​യ​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ അ​ന്ന് അ​വി​ടെ ഇ​ന്‍​സ്പ​ക്ട​റാ​യി​രു​ന്ന ആ​സാ​ദ് 35-ാം ദി​വ​സം കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചി​രു​ന്നു.

ആ ​കേ​സി​ല്‍ പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വു​ശി​ക്ഷ​യാ​ണ് ല​ഭി​ച്ച​ത്. 2003ല്‍ ​എ​റ​ണാ​കു​ള​ത്ത് ഹൈ​സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​നാ​യി​രു​ന്ന ആ​സാ​ദ് 2004ലാ​ണ് എ​സ്‌​ഐ ആ​യ​ത്. ത​ളി​പ്പ​റ​മ്പ്, കാ​സ​ര്‍​കോ​ട്, പ​യ്യ​ന്നൂ​ര്‍, ക​ണ്ണൂ​ര്‍, കാ​ഞ്ഞ​ങ്ങാ​ട്, ത​ല​ശേ​രി, പാ​നൂ​ര്‍, വ​ട​ക​ര എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ല്‍ എ​സ്‌​ഐ ആ​യി​രു​ന്നു. 2014ല്‍ ​ഇ​ന്‍​സ്‌​പെ​ക്ട​റാ​യും 2024ല്‍ ​ഡി​വൈ​എ​സ്പി​യാ​യും സ്ഥാ​ന​ക്ക​യ​റ്റം ല​ഭി​ച്ചു.

കു​ടി​യാ​ന്‍​മ​ല​യി​ലെ വ്യാ​ജ​വാ​റ്റി​നെ​തി​രേ നാ​ട്ടു​കാ​രോ​ടൊ​പ്പം ചേ​ര്‍​ന്ന് പ്ര​ദേ​ശ​ത്തെ മ​ദ്യ​വി​മു​ക്ത​മാ​ക്കി​യ​തി​ന് വ​കു​പ്പി​ല്‍ നി​ന്നും നാ​ട്ടു​കാ​രി​ല്‍ നി​ന്നും ഏ​റെ പ്ര​ശം​സ നേ​ടി​യി​രു​ന്നു. നാ​ട്ടു​കാ​ര്‍ സ്‌​നേ​ഹ സൂ​ച​ക​മാ​യി പ്ര​ദേ​ശ​ത്തെ റോ​ഡി​ന് ആ​സാ​ദ് റോ​ഡ് എ​ന്ന് നാ​മ​ക​ര​ണം ചെ​യ്തി​രു​ന്നു.

ര​ണ്ടു ത​വ​ണ ഡി​ജി​പി​യു​ടെ ബാ​ഡ്ജ് ഓ​ഫ് ഹോ​ണ​ര്‍, ക​മ​ന്‍റേ​ഷ​ന്‍ അ​വാ​ര്‍​ഡ്, മു​ഖ്യ​മ​ന്ത്രി​യു​ടെ അ​വാ​ര്‍​ഡ്, കേ​ന്ദ്ര മ​ന്ത്രി​യു​ടെ അ​വാ​ര്‍​ഡ്, 65 പ്ര​ശം​സാ​പ​ത്ര​ങ്ങ​ള്‍ എ​ന്നി​വ നേ​ടി​യി​ട്ടു​ണ്ട്. 125 ഓ​ളം ഗു​ഡ് സ​ര്‍​ട്ടി​ഫി​ക്ക​റ്റും ല​ഭി​ച്ചി​ട്ടു​ണ്ട്. പ​രേ​ത​രാ​യ കു​ഞ്ഞി​പ്പ​റ​മ്പ​ത്ത് മൊ​യ്തു​വി​ന്‍റെ​യും മ​റി​യ​ത്തി​ന്‍റെ​യും മ​ക​നാ​ണ് എം.​പി. ആ​സാ​ദ്. ഭാ​ര്യ: ജ​സ്ല. മ​ക്ക​ള്‍: ഈ​സ എം. ​ആ​സാ​ദ്, മു​ഹ​മ്മ​ദ് എം. ​ആ​സാ​ദ്.

Kerala

നാ​ദാ​പു​ര​ത്ത് വീ​ടി​ന് നേ​രെ സ്ഫോ​ട​ക വ​സ്തു എ​റി​ഞ്ഞു

കോ​ഴി​ക്കോ​ട്: നാ​ദാ​പു​ര​ത്ത് വീ​ടി​നു നേ​രെ സ്ഫോ​ട​ക വ​സ്തു എ​റി​ഞ്ഞു. ചേ​ല​ക്കാ​ട് വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. ക​ണ്ടോ​ത്ത് അ​ഹ​മ്മ​ദി​ന്‍റെ വീ​ടി​നു നേ​രെ​യാ​ണ് സ്ഫോ​ട​ക വ​സ്തു എ​റി​ഞ്ഞ​ത്.

ഗ​ർ​ഭി​ണി​യാ​യ യു​വ​തി​യും മൂ​ന്ന് കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള വീ​ട്ടു​കാ​ർ ഉ​റ​ങ്ങി​ക്കി​ട​ക്ക​വേ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ൽ നാ​ദാ​പു​രം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. നാ​ട​ൻ ബോം​ബ് ആ​ണ് അ​ക്ര​മ​ത്തി​ന് ഉ​പ​യോ​ഗി​ച്ച​തെ​ന്നാ​ണ് സൂ​ച​ന.

Latest News

Corehub Up